ന്യൂഡല്‍ഹി : അയോധ്യപ്രശ്‌നത്തിന് മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ജസ്റ്റിസുമാരുടെ പേരുകള്‍ സമര്‍പ്പിച്ചു തുടങ്ങി.
കേസിലെ കക്ഷികളായ ഹിന്ദു മഹാസഭ മുന്‍ ചീഫ് ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ എസ് ഖേഹാര്‍ മുന്‍ സുപ്രീം കോടതി ജഡ്ജി എകെ. പട്‌നായിക് എന്നിവരുടെ പേരുകള്‍ സുപ്രീംകോടതിക്ക് ശുപാര്‍ശ ചെയ്തു. മറ്റൊരു കക്ഷികളായ നിര്‍മോഹി അഖാഡ മുന്‍ സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് എ.കെ പട്‌നായിക്, ജസ്റ്റിസ് ജിഎസ് സിംഗ്വി എന്നിവരുടെ പേരുകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഇന്ന് തന്നെ മധ്യസ്ഥരുടെ പേരുകള്‍ ശുപാര്‍ശ ചെയ്യണമെന്ന് സുപ്രീംകോടതി കേസിലെ കക്ഷികളോട് ആവശ്യപ്പെട്ടിരുന്നു.