അലീഗഢ്: അയോധ്യ കേസില്‍ വിധിവരുന്നതിന് മുന്നോടിയായി കരുതല്‍ നിര്‍ദേശങ്ങളുമായി അലീഗഢ് മുസ്‌ലിം സര്‍വകലാശാല. രാജ്യത്തിന്റെ സമാധാനാന്തരീക്ഷത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവനയോ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്ന് തുറന്ന കത്തില്‍ വി.സി താരിഖ് മന്‍സൂര്‍ അഭ്യര്‍ഥിച്ചു.
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും അലീഗഢ് അധികൃതര്‍ ആവശ്യപ്പെട്ടു. രാജ്യത്തെ പരമോന്നത കോടതിയുടെ വിധി സ്വീകരിക്കുക വഴി ഉത്തരവാദിത്തമുള്ള സമൂഹത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ നിയമ സംവിധാനത്തോട് നമ്മള്‍ കാണിക്കുന്ന ആദരവിനെ ലോകം വിലയിരുത്തും. അയോധ്യ വിധി വിഭിന്ന സാംസ്‌കാരിക- ഭാഷ- മതവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന, വൈവിധ്യത്തിന്റെ മഹത്തായ പാരമ്പര്യമുള്ള രാഷ്ട്രമാണിതെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള സുവര്‍ണാവസരമാണെന്നും അദ്ദേഹം അറിയിച്ചു.
സ്ഥിതിഗതി വിലയിരുത്തുന്നതിനും സുരക്ഷ മുന്‍കരുതല്‍ എടുക്കുന്നതിനുമായി മുതിര്‍ന്ന സര്‍വകലാശാല ഉദ്യോഗസ്ഥരുടെ യോഗം വി.സി വിളിച്ചുചേര്‍ത്തിരുന്നു.