ന്യൂഡല്‍ഹി: അയോധ്യാ കേസിലെ വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 18ന് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് നിര്‍ദേശിച്ചു. വാദം കേള്‍ക്കല്‍ ഒരു ദിവസം പോലും നീട്ടിനല്‍കാന്‍ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബര്‍ 18ന് വാദം പൂര്‍ത്തിയായാല്‍ പിന്നെ വിധിയെഴുതാന്‍ ഭരണഘടനാ ബെഞ്ചിന് ലഭിക്കുന്നത് ഒരുമാസത്തെ കാലാവധിയാണ്. കേസിലെ വിവിധ കക്ഷികള്‍ നൂറുകണക്കിന് രേഖകളാണ് ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.32-ാം ദിവസത്തെ വാദമാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന് മുന്നില്‍ പുരോഗമിക്കുന്നത്.
നവംബര്‍ 17 നാണ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നത്. ഗൊഗോയ് വിരമിക്കുന്നതിന് മുമ്പ് വിധി വന്നില്ലെങ്കില്‍ കേസ് പുതിയ ബെഞ്ച് ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരും.