ലക്‌നൗ: രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങണമെന്ന ആവശ്യമുന്നയിച്ച് അയോധ്യയില്‍ ലക്ഷങ്ങള്‍ രംഗത്തെത്തിയതിന് പിന്നാലെ സരയൂ നദീതീരത്ത് രാമന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മ്മിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അംഗീകാരം നല്‍കി.
ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാളും ഉയരത്തിലായിരിക്കും (221 മീറ്റര്‍) രാമ പ്രതിമ നിര്‍മ്മിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പെരുമ പട്ടേല്‍ പ്രതിമയില്‍ നിന്നും ഇതോടെ രാമ പ്രതിമ സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രാമ പ്രതിമയ്ക്കു 151 മീറ്റര്‍ ഉയരമായിരിക്കും ഉണ്ടാവുക. പീഠത്തിനു 50 മീറ്ററും തലയ്ക്കു മുകളിലുള്ള കുടയ്ക്ക് 20 മീറ്ററുമാണ് ഉയരം. പ്രതിമയുടെ മാതൃകയും പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍, നിര്‍മ്മാണ ചിലവ് സംബന്ധിച്ചോ, എവിടയാണ് പ്രതിമ നിര്‍മിക്കുന്നതെന്നോ വ്യക്തമാക്കിയിട്ടില്ല.