പ്രേക്ഷകരുടെ പ്രിയ ഗായകരായ എസ്.പി ബാലസുബ്രഹ്മണ്യവും കെ.ജെ യേശുദാസും ഒന്നിച്ച കിണറിലെ പാട്ട് പുറത്തിറങ്ങി. പാട്ട് പാടുക മാത്രമല്ല ഇരുവരും ഗാനത്തിൽ അഭിനയിക്കുന്നുണ്ട്. എം.എ നിഷാദ് സംവിധാനം ചെയ്യുന്ന കിണർ എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് പാടിയത്.
തമിഴ് ചിത്രം ദളപതിയിലെ ‘കാട്ടുക്കുയിലെ’ എന്ന ഗാനത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
എം. ജയചന്ദ്രൻ സംഗീതം നൽകുന്ന ഗാനത്തിന് വരികളെഴുതിയത് ഹരിനാരായണനും പളനി ഭാരതിയുമാണ്. മലയാളവും, തമിഴും കലർന്ന വരികളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. തമിഴിൽ കെണി എന്ന പേരിലെത്തുന്ന ചിത്രം ഇൗ മാസം 23ന് പ്രദർശനത്തിനെത്തും.