തിരുവനന്തപുരം: ഇരുട്ടിനെ നീക്കി വെളിച്ചം കൊണ്ടുവരിക മാത്രമാണ് അയ്യപ്പ ജ്യോതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ടി.പി.സെന്‍കുമാര്‍.
മൂല്യ സംരക്ഷണത്തിനായിട്ടാണ് അയ്യപ്പജ്യോതിയില്‍ അണി ചേരുന്നതെന്നും സ്വതന്ത്ര അഭിപ്രായം എപ്പോഴും പറയുന്ന ആളാണ് താനെന്നും ഇത് അംഗീകരിക്കുന്നവരോടൊപ്പം നില്‍ക്കുവാന്‍ തയ്യാറാകുമെന്നും സെന്‍കുമാര്‍ പറഞ്ഞു.
പ്രളയത്തില്‍ ദുരിതത്തിലായ നിരവധി പേര്‍ ഇപ്പോഴും പുനരധിവസിപ്പിക്കപ്പെട്ടിട്ടില്ല. ഇവര്‍ക്ക് വീടൊരുക്കയാണ് വേണ്ടത്. അല്ലാതെ വനിത മതില്‍ തീര്‍ക്കുകയല്ല വേണ്ടതെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.