കണ്ണൂര്‍ : ആയ്യപ്പജ്യോതിക്ക് നേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങളില്‍ നവോത്ഥാന നായകര്‍ പ്രതികരിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്.
നവോത്ഥാനത്തിന്റെ പേരില്‍ വനിതാമതില്‍ സംഘടിപ്പിക്കാനൊരുങ്ങുന്ന സിപിഎമ്മുകാരണ് അയ്യപ്പജ്യോതി തെളിയിച്ച സത്രീകളെ ക്രൂരമായി മര്‍ദ്ദിച്ചത്. പയ്യന്നൂരിലും കാസര്‍ഗോഡും നടന്ന അക്രമത്തില്‍ നിരവധിപേര്‍ ആശുപത്രിയിലാണ്. നൂറോളം വാഹനങ്ങളും തല്ലിത്തകര്‍ത്തു.
സിപിഎമ്മിനെ പിന്തുണയ്ക്കുന്ന നവോത്ഥാന നായകര്‍ക്ക് ഇക്കാര്യത്തില്‍ എന്തു പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു. പൊലീസിന്റെ അറിവോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്നും അദ്ദേഹം കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.