ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പല്‍ എഐഎംഐഎം ബംഗാളില്‍ മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത് മുതല്‍ കോണ്‍ഗ്രസ് തങ്ങളെ ബിജെപിയുടെ ബി ടീം എന്നാണ് വിളിക്കുന്നതെന്ന് അസദുദീന്‍ ഒവൈസി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഇതുതന്നെ ആവര്‍ത്തിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എഐഎംഐഎം ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാനയില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന എഐഎംഐഎം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉത്തരേന്ത്യയിലേക്ക് പടരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.