വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍

ന്യൂഡല്‍ഹി: സൈനികര്‍ക്കെതിരെ വിവാദ പ്രസ്താവനയുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍.

സ്ത്രീകളെ പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ അവര്‍ മുറിച്ചെടുക്കണമെന്നാണ് നേതാവ് പറഞ്ഞത്.

ഉത്തര്‍പ്രദേശിലെ രാംപുരില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്.

നേരത്തെ അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവന നടത്തിയ അസംഖാന്‍ വളരെയേറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

നിരന്തരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന അസംഖാന്‍ ബുല്‍ഷന്ദര്‍ കൂട്ട ബലാത്സംഗക്കേസില്‍ നടത്തിയ പ്രസ്താവനയെത്തുടര്‍ന്ന് മാപ്പ് പറയാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Top