അസര്‍ബൈജാന്‍ ലഹരിവിമുക്ത കേന്ദ്രത്തില്‍ തീപിടുത്തം, 24 പേര്‍ കൊല്ലപ്പെട്ടു

ബകു: അസര്‍ബൈജാന്റെ തലസ്ഥാനമായ ബകുവില്‍ ലഹരിവിമുക്ത പുനരധിവാസ കേന്ദ്രത്തിലുണ്ടായ അഗ്‌നിബാധയില്‍ 24 പേര്‍ കൊല്ലപ്പെട്ടു. തടി ഉപയോഗിച്ചുള്ള ഒറ്റനിലകെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഗുരുതര പൊള്ളലേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കെട്ടിടത്തില്‍നിന്നും 31 പേരെ രക്ഷപെടുത്താനായി. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ശക്തമായ കാറ്റില്‍ തീ ആളിപ്പടര്‍ന്നു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അപകടകാരണമെന്ന് കരുതുന്നു.

Top