തിരുവനന്തപുരം: സാഹിത്യകാരന്‍ സക്കറിയയ്‌ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സക്കറിയയെ ബി.ജെ.പിക്കാര്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു ഭീഷണി. പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന സക്കറിയയുടെ പരാമര്‍ശമാണ് ബി.ജെ.പിയെ പ്രകോപിപ്പിച്ചത്.
സക്കറിയ പരാമര്‍ശം പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ കൈകാര്യം ചെയ്യുമെന്നും ബി. ഗോപാലകൃഷ്ണന്‍ തുറന്നടിച്ചു. പ്രധാനമന്ത്രിയെ അപമാനിച്ച് മുന്നോട്ടുപോയാല്‍ സി.പി.ഐ.എം കാരുടെ കയ്യില്‍ നിന്നുമാത്രമല്ല ബി.ജെ.പിക്കാരുടെ കയ്യില്‍ നിന്നും അടിമേടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് നടന്ന ഒ.വി.വിജയന്‍ അനുസ്മരണ പരിപാടിയില്‍ വച്ചാണ് സക്കറിയയുടെ, പ്രധാനമന്ത്രി നരേന്ദ്രമോദി കൊലയാളിയാണെന്ന പരാമര്‍ശം നടത്തിയത്. ഇതിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്.
സക്കറിയയുടെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബി.ജെ.പി. സക്കറിയ പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.