ജി സുധാകരനെതിരെ തുറന്നടിച്ച് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : മന്ത്രി ജി സുധാകരനെതിരെ ബി ഗോപാലകൃഷ്ണൻ. സുധാകരൻ സുന്നത്ത് നടത്തി മതം മാറുകയോ അല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് വീട് മാറുകയോ ചെയ്യണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ഹിന്ദുമതം അനാകര്‍ഷകമാണെന്ന് പറഞ്ഞ സുധാകരന്റെ നടപടി ഭരണഘടന വിരുദ്ധവും ഹിന്ദുക്കളെയും ഹിന്ദു മതത്തേയും അവഹേളിക്കലും അവമതിക്കലുമാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജി സുധാകരന്‍ എന്ന് പറയുന്നതിനേക്കാള്‍ ഇയാള്‍ക്ക് യോഗ്യത കിട്ടുക തൊപ്പിയിട്ട സുധാകരന്‍ എന്ന് പറയുന്നതായിരിക്കും. 2035 ആകുമ്പോഴേക്കും ലോകത്തും പ്രത്യേകിച്ച് കേരളത്തിലും മുസ്ലിം ഭുരിപക്ഷവും ഹിന്ദുക്കള്‍ ന്യൂന പക്ഷവുമാകുമെന്ന സന്തോഷത്തിലാണ് സുധാകരന്‍.

2035വരെ ഭൂരിപക്ഷമാകാന്‍ സുധാകരന്‍ കാത്തിരിക്കേണ്ടതില്ല, അതിന് മുന്‍പ് ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലൊ മറ്റ് ഇസ്ലാം രാജ്യങ്ങളിലേക്കൊ സുധാകരന്‍ കുടിയേറുന്നതാണ് നല്ലതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രസ്താവന

Top