തിരുവനന്തപുരം : കോഴിക്കോട്ടെ മാവോവാദി കേസ് അടക്കമുള്ളവ എന്‍.ഐ.എക്ക് കൈമാറണമെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. കനകമല കേസിലെ പ്രതികള്‍ക്ക് പ്രത്യേക എന്‍ഐഎ കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്‍.ഐ.എയുടെ കേസ് അന്വേഷണത്തെ കോടതി പ്രശംസിച്ച സാഹചര്യത്തില്‍ നായനാരെയും പി പരമേശ്വരനെയും വധിക്കാന്‍ ശ്രമിച്ച കേസും വിശാല്‍, സച്ചിന്‍, അഭിമന്യു തുടങ്ങിയ വധക്കേസുകളും കോഴിക്കോട് മാവോവാദ കേസുകളും എന്‍.ഐ.എയ്ക്ക് കൈമാറണം.
ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കിയുണ്ട്. എന്തുകൊണ്ട് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കേരളത്തില്‍ രൂപവത്കരിക്കുന്നില്ല. എം.ടി രമേശിനെ വധിക്കുവാനുള്ള ഗൂഢാലോചന അറിഞ്ഞിട്ടും എന്തുകൊണ്ട് രമേശിനെയോ പാര്‍ട്ടിയെയോ അറിയിച്ചില്ല. എന്തുകൊണ്ട് ഭീകരവാദ പ്രസ്ഥാനങ്ങളെ നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല എം.ടി രമേശിന് രമേശിന് മതിയായ സംരക്ഷണം ഇപ്പോഴും നല്‍കുന്നില്ല. ഈ കേസിന്റെ വിധിയിലൂടെ കേരളത്തില്‍ ഭീകര പ്രസ്ഥാനങ്ങള്‍ സജീവമാണന്ന് വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കനകമല കേസിനെ കുറിച്ച് പ്രതിപക്ഷം മിണ്ടാത്തത് ദുരൂഹമാണ്. മുസ്ലിം ഭീകരവാദം കേരളത്തില്‍ സജീവമാണെന്നതിന്റെ തെളിവാണ് കനകമല. കേരളത്തിലെ ഭീകരപ്രവര്‍ത്തന ക്യാമ്പ് പിടിച്ചെടുത്തതും കേരള പോലീസ് അന്വേഷിക്കാത്തതുമായ ആദ്യ കേസാണ് കനകമലയെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സി പി എമ്മും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.