തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് ബി.ഗോപാലകൃഷ്ണന്‍

തൃശ്ശൂര്‍:തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍.തൃശ്ശൂരിലെ പൂരപ്രേമികള്‍ക്കും സാധാരണ ജനങ്ങള്‍ക്കുമുള്ളത് ആള്‍ കേരള എലിഫന്റ് ഓണേര്‍സ് ഫെഡറോഷനും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയും ആവശ്യം തന്നെയാണെന്ന് ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞു.ആറാട്ടുപുഴ പൂരവും തൃശ്ശൂര്‍ പൂരവും പഴയകാല പാരമ്പര്യത്തോടെയും പ്രൗഡിയോടെയും യാതൊരു തടസങ്ങളുമില്ലാതെ നടക്കണമെന്നും അദ്ദേഹം കൂട്ടീച്ചേര്‍ത്തു.

അനാവശ്യമായി ആനകള്‍ക്ക് മേല്‍ നിയന്ത്രണം കൊണ്ടുവന്ന് ആനകളെ പൂരത്തില്‍ പങ്കെടുപ്പിക്കാതെ പൂരം അലങ്കോലപ്പെടുത്താനുള്ള ഒരു ശ്രമവും അംഗീകരിക്കില്ല. തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയെ ഉത്സവങ്ങളില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്നും വിലക്കിയത് കരിയും കരിമരുന്നും ഇല്ലാതാക്കി പൂരങ്ങളുടയും തൃശ്ശൂര്‍ പൂരത്തിന്റേയും മഹിമയും പാരമ്പര്യവും ഇല്ലാതാക്കാനുള്ള ഹിഡന്‍ അജണ്ട സജീവമായി പ്രവര്‍ക്കുന്നുണ്ടന്നുള്ളതാണ്.എന്ത് വില കൊടുത്തും ഈ അനീതിയെ തടയുമെന്നും ഹിഡന്‍ അജണ്ട പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, വലുതും ചെറുതുമായ ചെറുപൂരങ്ങള്‍, നേര്‍ച്ചകള്‍ എന്നീ ഉത്സവങ്ങള്‍ പൂര്‍ണ്ണ സ്വാതന്ത്യത്തോടെ നടത്തുവാന്‍ ഏതറ്റം വരെ പോകാനും ബി.ജെ.പി തയ്യാറാകും. ഇതിനായി ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നതിന്റെ ആദ്യ പടിയായാണ് കഴിഞ്ഞ ദിവസം നടന്ന ബി.ജപി ഉപവാസമെന്നും അധികാരികളുടെ അഹങ്കാരം അവസാനിപ്പിച്ചില്ലങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Top