ന്യൂഡല്‍ഹി: ബിജെപിയുമായുള്ള സഖ്യം തകര്‍ന്നുവെന്ന് ശിവസേന കോടതിയില്‍. കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ശിവസേനയുടെ നിലപാടറിയിച്ചു. ഇപ്പോഴുള്ളത് തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം മാത്രമെന്നു ശിവസേന നിലപാടെടുത്തു. ഫഡ്‌നാവിസിന്റെ ഭൂരിപക്ഷത്തയും സിബല്‍ ചോദ്യം ചെയ്തു. സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യമെന്നും,ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് സ്വന്തം നിലയ്ക്കല്ലെന്ന് ശിവസേന
മറ്റാരുടെയോ നിര്‍ദേശങ്ങളനുസരിച്ച് ഗവര്‍ണര്‍ നടപടിയെടുക്കുന്നു എന്നും പറഞ്ഞു.
മഹാരാഷ്ട്രയിലെ സ്ഥിതി അടിയന്തരാവസ്ഥയ്ക്ക് തുല്യം സര്‍ക്കാര്‍ രൂപീകരണം ഭരണഘടനാവിരുദ്ധമെന്ന് ശിവസേന 24 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ശിവസേന കര്‍ണ്ണാടക കേസിലേതിന് സമാനമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതിയില്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ശിവസേന- എന്‍സിപി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസുമാരായ എന്‍.വി.രമണ, അശോക് ഭൂഷണ്‍ , സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നതായിരുന്നു ഹര്‍ജിയിലെ മുഖ്യ ആവശ്യം. അല്ലെങ്കില്‍ മുഖ്യമന്തി ദേവേന്ദ്ര ഫഡ്‌നാവിസിനോട് 24 മണിക്കൂറിനുള്ളില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബിജെപി എംഎല്‍എമാര്‍ക്കും ചില സ്വതന്ത്ര എംഎല്‍എമാര്‍ക്കും വേണ്ടിയാണ് വാദമെന്നാണ് മുകുള്‍ റോത്തഗി സുപ്രീംകോടതിയില്‍ പറഞ്ഞത്. അടിയന്തരമായി ഇന്ന് കേസ് പരിഗണിക്കുന്നതെന്തിനാണെന്ന റോത്തഗിയുടെ ചോദ്യത്തിന് അത് ചീഫ് ജസ്റ്റിസിന്റെ വിവേചനമാണെന്ന മറുപടിയാണ് കോടതി നല്‍കിയത്. പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങള്‍ മാത്രമാണല്ലോ എന്നും ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും അഭിഭാഷകരോട് കോടതി ചോദിച്ചു. കേസില്‍ അടിയന്തര പ്രാധാന്യം ഇല്ലെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ തുഷാര്‍ മേത്തയും നിലപാടെടുത്തു. പാര്‍ട്ടികള്‍ അല്ല വ്യക്തികള്‍ അനു സര്‍ക്കാര്‍ രുപീകരിക്കുന്നത് , പാര്‍ട്ടികള്‍ക്ക് മൗലികാവകാശം ഇല്ല. അതുകൊണ്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു.
പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എന്‍സിപിക്കും കോണ്‍ഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്വി പറഞ്ഞു. അജിത് പവാറിന് എന്‍സിപിയുടെ പിന്തുണയില്ല, നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നല്‍കിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്വി കോടതിയില്‍ പറഞ്ഞു.
ഭൂരിപക്ഷം തെളിയിക്കേണ്ടത് ഗവര്‍ണറുടെ മുന്നിലല്ല , നിയമസഭയിലാണ് , കുതിര കച്ചവടത്തിന് അവരസം ഒരുക്കാതെ ഏത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവും അഭിഭാഷകര്‍ ആവര്‍ത്തിച്ചു.
വിശ്വാസ വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് പാടില്ല. വിശ്വാസ വോട്ടെടുപ്പ് നടികളുടെ തത്സമയ സംപ്രേഷണം വേണമെന്നും പ്രതിപക്ഷ കക്ഷികള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
അതിനിടെ അജിത് പവാറിനേയും തിരിച്ചെത്തിക്കാന്‍ എന്‍സിപി ശ്രമം. സുപ്രിയ സുളെ അജിത്തിന്റെ സഹോദരന്‍
ശ്രീനിവാസുമായി സംസാരിച്ചു. അജിത് തെറ്റ് തിരിച്ചറിയുമെന്ന് എന്‍സിപി വക്താവ് നവാബ് മാലിക് പറഞ്ഞു. അജിത് പവാറിനൊപ്പം പോയ ബബന്‍ ഷിന്‍ഡെ ശരദ് പവാര്‍ ക്യാംപില്‍ എത്തിയിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റി.