ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവ് യെദ്യൂരപ്പയുടെ ഡയറി പുറത്തു വിട്ട് കോണ്‍ഗ്രസ്. കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ ഡയറിയാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പദത്തിനായി കോഴ നല്‍കി എന്നായിരുന്നു ആരോപണം. 2000 കോടിയിലേറെ രൂപ കോഴയായി നല്‍കിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. പകര്‍പ്പ് മുന്‍പ് പുറത്തു വന്നിരുന്നു. യഥാര്‍ത്ഥ ഡയറി ഹാജരാക്കാന്‍ ബിജെപി നേരത്തെ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചിരുന്നു.
കാരവന്‍ ന്യൂസ് മാഗസിനാണ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ പകര്‍പ്പ് ആദ്യം പുറത്തുവിട്ടത്.
പാര്‍ട്ടിക്ക് 1000 കോടിയും കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഗതാഗതവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍ക്ക് 150 കോടി വീതവും ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങിന് 100 കോടിയും, എല്‍.കെ അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നല്‍കിയതായി യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകള്‍ വ്യക്തമാക്കിയിരുന്നു. 2009 ജനുവരിയില്‍ എഴുതിയതാണ് ഈ ഡയറിക്കുറിപ്പുകള്‍.
ഡയറിക്കുറിപ്പുകളില്‍ യെദ്യൂരപ്പയുടെ കയ്യക്ഷരം വ്യക്തമാണെന്നും ലോക്പാലിന്റെ ആദ്യ കേസായി ഇത് പരിഗണിക്കണമെന്നും നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.