B. Sandhya new South Zone ADGP

തിരുവനന്തപുരം: ദക്ഷിണ മേഖല എ.ഡി.ജി.പി.യായി ബി.സന്ധ്യ ചുമതലയേറ്റു. ഇന്നലെയാണ് ദക്ഷിണ മേഖല എ.ഡി.ജി.പി.യായിരുന്ന പത്മകുമാറിനെ മാറ്റി പകരം ബി. സന്ധ്യയെ നിയമിക്കാനുള്ള തീരുമാനം ഉണ്ടായത്.

പെരുമ്പാവൂരിലെ ജിഷ വധക്കേസിന്റെ അന്വേഷണ ചുമതല ബി. സന്ധ്യ ഏറ്റെടുക്കും. കേസിലെ അന്വേഷണം ആദ്യം മുതല്‍ തുടങ്ങേണ്ടി വരുമെന്ന് സന്ധ്യ പറഞ്ഞു.
നേരത്തെ ജിഷ വധക്കേസിലെ അന്വേഷണം തൃപ്തികരമല്ലെന്നും വനിതാ ഓഫീസര്‍ കേസ് അന്വേഷിക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ടെന്നും കാട്ടിയാണ് നിലവിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എ.ഡി.ജി.പി. പത്മകുമാറിനെ മാറ്റി ബി. സന്ധ്യയെ നിയമിച്ചത്.

Top