മുംബൈ: ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് അയക്കുന്നത് ബി ടീമിനെയെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. മുന്‍നിര താരങ്ങളെല്ലാം ഇംഗ്ലണ്ടിലായതുകൊണ്ട് ശ്രീലങ്കന്‍ പര്യടനത്തിന് മറ്റൊരു സംഘത്തെ അയക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം ലഭിച്ചേക്കാന്‍ സാധ്യതയുണ്ട്.
വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നീ താരങ്ങളൊന്നും പരമ്പരയില്‍ കളിക്കില്ല. കോലിയുടെ അഭാവത്തില്‍ ആരായിരിക്കും ക്യാപ്റ്റനാകുന്നത് എന്നകാര്യം ആകാംക്ഷയുണര്‍ത്തുന്നുണ്ട്. പരുക്കില്‍ നിന്ന് മുക്തനാവുമെങ്കില്‍ ശ്രേയാസ് അയ്യര്‍ ഇന്ത്യയെ നയിച്ചേക്കും.
ശിഖര്‍ ധവാന്‍, ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കും സാധ്യതയുണ്ട്.ഇവരെ കൂടാതെ സൂര്യകുമാര്‍ യാദവ്, ദീപക് ചഹാര്‍, രാഹുല്‍ ചഹാര്‍, മായങ്ക് അഗര്‍വാള്‍, പാണ്ഡ്യ സഹോദരന്മാര്‍, ടി നടരാജന്‍, പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി, രാഹുല്‍ തെവാട്ടിയ, ഖലീല്‍ അഹ്മദ്, പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടിയേക്കും. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20കളുമാണ് ശ്രീലങ്കയില്‍ ഇന്ത്യ കളിക്കുക.