”ആറാട്ട്’ ഒരു സൈബര്‍ ബുദ്ധി ജീവി കണ്ടാലെങ്ങനെയിരിക്കും, അത് ബുദ്ധിജീവിയുടെ മാത്രം പ്രശ്‌നമാണെന്നും ബി ഉണ്ണികൃഷ്ണന്‍

സിനിമയ്ക്കായി ചര്‍ച്ചകള്‍ നടത്തിയിട്ടുള്ള എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ലെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യുകയാണെങ്കില്‍ ഒരു ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റായി ആ സിനിമ മാറണമെന്ന് നിര്‍ബന്ധമുണ്ടെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് പുതിയ സിനിമയെ കുറിച്ച് തുറന്നു സംസാരിച്ചത്.
‘ജലമര്‍മ്മരം’ പോലെ സിനിമ എഴുതിയിരുന്നെങ്കില്‍ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലായിരുന്നു. ആറാട്ട് എന്ന സിനിമ ഒരു സൈബര്‍ ബുദ്ധി ജീവി കണ്ടാലെങ്ങനെയിരിക്കും. അത് ആ ബുദ്ധിജീവിയുടെ മാത്രം പ്രശ്‌നമാണ്. അല്ലാതെ മറ്റൊന്നിന്റെയും പ്രശ്‌നമല്ല. ഇവിടെ അതാണ് സംഭവിക്കുന്നത് എന്നും അതിനോടാണ് തനിക്ക് പ്രതികരിക്കാനുള്ളത് എന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

” ഞാന്‍ ചര്‍ച്ചകള്‍ നടത്തുന്ന എഴുത്തുകാര്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ ബോള്‍ഡായ സിനിമ ചെയ്യാന്‍ ധൈര്യമില്ല. എന്നാല്‍ അതിന്റെ അനന്തര ഫലങ്ങള്‍ അപ്പോള്‍ നോക്കാമെന്നാണ് താന്‍ പറഞ്ഞത്. വിപണി ലക്ഷ്യമാക്കാത്ത ഒരു സിനിമ ചെയ്യണമെന്ന ബോധ്യം എനിക്ക് വരുകയാണെങ്കില്‍ അത് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. ചിലപ്പോള്‍ ചെയ്യും. അങ്ങനെ ചെയ്യുകയാണെങ്കില്‍ ഒരു ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്മെന്റാവണം ആ സിനിമ എന്നെനിക്ക് നിര്‍ബന്ധമുണ്ട്. അതിനു വേണ്ടിയുള്ള ശ്രമം എന്റെ ഉള്ളിലുണ്ട്. ആദ്യ സിനിമയായ ജലമര്‍മരം പാരിസ്ഥിതിക രാഷ്ട്രീയവുമായി ബന്ധപ്പെട്ട സിനിമയാണ്. അത്തരത്തിലൊരു പ്രശ്നം ഒരു അഞ്ച് വയസ്സുകാരന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുക എന്നത് അന്ന് ഒരു വലിയ തീരുമാനമായിരുന്നു. സാധാരണ ഗതിയില്‍ ആരും ആലോചിക്കാത്ത ഒന്നാണ് അത്. അതിന്റേതായ പ്രസക്തി ആ സിനിമക്ക് ഉണ്ടായിരുന്നു. അതു പോലെ ഒരു സിനിമ ആലോചിക്കുന്നുണ്ട്.” ഉണ്ണികൃഷ്ണന്‍ വ്യ്കതമാക്കി.

Top