ആരാധകര്‍ അക്ഷമരായി കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി 2’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ തമിഴ്‌നാട്ടില്‍ നിരാശ.
ഇന്ത്യയിലൊട്ടാകെ 6500 തിയേറ്ററുകളിലാണ് രാവിലെതന്നെ സിനിമ റിലിസ് ചെയ്തത് അതേസമയം തമിഴ്‌നാട്ടില്‍ ‘ബാഹുബലി 2’ ന്റെ ആദ്യ പ്രദര്‍ശനത്തിന് വിലക്കേര്‍പ്പെടുത്തി.
തമിഴ്‌നാട്ടിലെ വിതരണക്കാരായ കെ പ്രൊഡക്ഷന്‍സ് നിര്‍മ്മാതാക്കളുമായുള്ള സാമ്പത്തിക ഇടപാട് നടത്താന്‍ വൈകിയതാണ് ആദ്യ പ്രദര്‍ശനം വിലക്കിയതിന്റെ കാരണം.
തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്.പുലര്‍ച്ചെ നിശ്ചയിച്ചിരുന്ന പ്രത്യേക ഷോകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്.
അതേസമയം, 11 മണിക്ക് ഷോ ആരംഭിക്കുമെന്ന് തിയേറ്റര്‍ ഉടമകള്‍ പ്രേക്ഷകരെ അറിയിച്ചു.
രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്, റാണ ദഗ്ഗുബട്ടി, തമന്ന ഭാട്ടിയ, അനുഷ്‌ക ഷെട്ടി തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ സത്യരാജ്, നാസര്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.