പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ മോഷന്‍പോസ്റ്റര്‍ പുറത്തുവിട്ടു.
ആരാധകരെ ആകാംക്ഷയില്‍ നിര്‍ത്തിയാണ് സംവിധായകന്‍ എസ്.എസ് രാജമൗലി സിനിമയുടെ ആദ്യഭാഗം അവസാനിപ്പിച്ചത്.
ഹൈദരാബാദിലെ റാമോജി ഫിലിംസിറ്റി തന്നെയാണ് രണ്ടാംഭാഗത്തിലെയും പ്രധാന ലൊക്കേഷന്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനമെങ്കിലും ചിത്രീകരണം തുടങ്ങാന്‍ താമസിച്ചത് റിലീസ് തീയതി നീളാന്‍ കാരണമായി. ചിത്രം ഏപ്രില്‍ 18ന് തീയറ്ററുകളിലെത്തും.