നോയിഡ: യോഗാഗുരു ബാബ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പ് എംഡി ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് സഹാറന്‍പൂരിലെ ചില്‍ക്കന സ്വദേശി മുഹമ്മദ് സിഷാനെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ശേഷം ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ഫോണും സിം കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തതായി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ സിഷാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.