രാജസ്ഥാന്‍: സന്യാസികള്‍ക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ തൂക്കികൊല്ലണമെന്ന് യോഗ ഗുരു ബാബ രാംദേവ്. കാവിനിറത്തിലുള്ള വസ്ത്രം ധരിച്ചതുകൊണ്ടു മാത്രം ഒരാള്‍ മതനേതാവാകില്ല. ഓരോ ജോലിക്കും അതിന്റേതായ പ്രവര്‍ത്തന പരിധികളും പെരുമാറ്റച്ചട്ടങ്ങളുമുണ്ട്. അതുപോലെതന്നെ സന്യാസിമാര്‍ക്കും അവരുടേതായ പ്രവര്‍ത്തനരീതികളുണ്ട്. അത്തരം പരിധികള്‍ ലംഘിക്കുന്നവരെ ജയിലിലടച്ചാല്‍ മാത്രം പോര, മരണംവരെ തൂക്കിക്കൊല്ലുകയും വേണം. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ കോട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.
ദാത്തി മഹാരാജ് എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ ബലാത്സംഗവും വഞ്ചനയും അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ബാബ രാംദേവിന്റെ പ്രതികരണം.