ന്യൂഡല്‍ഹി: വാട്ട്‌സ് ആപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവിന്റെ കിംഭോ ആപ്പ്. സാമൂഹ്യ മാധ്യമമായ വാട്ട്‌സ് ആപ്പിന് പണി കൊടുക്കുമെന്ന അവകാശവാദവുമായാണ് പുതിയ ആപ്പുമായി പതഞ്ജലി എത്തിയിരിക്കുന്നത്.
ഇത് വാട്ട്‌സ് ആപ്പിന് വെല്ലുവിളിയാകുമെന്ന് പതഞ്ജലി ഗ്രൂപ്പ് വക്താവ് എസ്.കെ തിജര്‍വാല വ്യക്തമാക്കി. സ്വകാര്യ ചാറ്റിങ്, ഗ്രൂപ്പ് ചാറ്റുകള്‍, സൗജന്യ വോയ്‌സ്‌വിഡിയോ കോള്‍, ടെക്‌സ്റ്റ്, ശബ്ദ സന്ദേശങ്ങള്‍, വിഡിയോ, സ്റ്റിക്കറുകള്‍ തുടങ്ങിയവ പങ്കുവെക്കാന്‍ സാധിക്കുന്നതായിരിക്കും കിംഭോ ആപ്പ്.
കിംഭോ ആപ്പ് ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമാകുമെന്നും പതഞ്ജലി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്. സ്വദേശി സമൃതി എന്ന പേരില്‍ പുറത്തിറക്കുന്ന സിം കാര്‍ഡിന് പിന്നാലെയാണ് കിംഭോയുമായുള്ള രാംദേവിന്റെ വരവ്.