ന്യൂഡല്‍ഹി; ബാബരി മസ്ജിദ് തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കല്യാണ്‍ സിങിന് സി.ബി.ഐയുടെ സമന്‍സ്. ഈ മാസം 27-ാം തിയതി കോടതിയില്‍ ഹാജരാകനാണ് സമന്‍സിലെ നിര്‍ദ്ദേശം.
വിചാരണയ്ക്ക് ഹാജരാകണമെന്ന് കാണിച്ച് ലക്‌നൗ പ്രത്യേക സി.ബി.ഐ കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഈ മാസം ആദ്യമാണ് കല്യാണ്‍ സിങ് രാജസ്ഥാന്‍ ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞത് .ഇതിന് പിന്നാലെയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഭരണഘടനാ പരിരക്ഷ ഉള്ളതിനാലാണ് ഗവര്‍ണര്‍ പദവിയിലിരുന്നപ്പോള്‍ കല്യാണ്‍ സിങിനെ ചോദ്യം ചെയ്യാതിരുന്നത്.
കല്യാണ്‍ സിങിന് സമന്‍സ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 9-ന് സി.ബി.ഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്നു കല്യാണ്‍ സിങ്.
അതേസമയം, ബിജെപി നേതാക്കളായ എല്‍ കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ നേതാക്കളെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് കോടതി വിചാരണ ചെയ്തു വരികയാണ്.