ബാബറി മസ്ജിദ്; വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്

ലഖ്നൗ: ബാബ്‌റി മസ്ജിദ് കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. വിധിക്കെതിരെ അപ്പീല്‍ പോകുമോയെന്ന് സിബിഐ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വിധി സ്വാഗതം ചെയ്യുന്നുവെന്ന് വി എച്ച് പിയും വിധിയെ എല്ലാവരും അംഗീകരിക്കണമെന്ന് ആര്‍എസ്എസും പ്രതികരിച്ചു.

കേസില്‍ ഇനി സിബിഐയാണ് മേല്‍ക്കോടതിയെ സമീപിക്കേണ്ടത്. വിചാരണ കോടതി ഇന്ന് കുറ്റവിമുക്തരാക്കിയ 32 പ്രതികളും ബിജെപിയുടെ സമുന്നതരായ നേതാക്കളാണ്. അതിനാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ സിബിഐ എന്ത് നീക്കം നടത്തുമെന്നതാണ് ചോദ്യം. വിചാരണ കോടതിയുടെ വിധിക്കെതിരെ വ്യക്തികള്‍ക്കും മേല്‍ക്കോടതിയെ സമീപിക്കാം.

Top