babu againest vigilance case

K BABU

കൊച്ചി :വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദന കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരായ അന്വേഷണസംഘത്തെ വിജിലന്‍സ് വിപുലീകരിച്ചു.

ഒരു ഡിവൈഎസ്പി ഉള്‍പ്പെടെ നാലുപേരേക്കൂടി ഉള്‍പ്പെടുത്തിയാണ് അന്വേഷണ സംഘം വിപുലീകരിച്ചത്.

എറണാകുളം വിജിലന്‍സ് സെല്‍ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വേണുഗോപാലടക്കം നാലു പേരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

രേഖകളുടെ പരിശോധനയ്ക്ക് കൂടുതല്‍പേരുടെ സേവനം ആവശ്യമായി വരുമെന്നതിനാലാണ് കൂടുതല്‍പേരെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

കേരളത്തിനു പുറത്തുപോയി സംഘം വിവരങ്ങള്‍ ശേഖരിക്കും. അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.

Top