കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി കെ.ബാബുവിന്റെ വീട്ടിലെ ലോക്കറുകളില്‍ നിന്ന് കണ്ടെടുത്ത 200 പവന്‍ സ്വര്‍ണാഭരണങ്ങളുടെ ഉറവിടം വെളിപ്പെടുത്താന്‍ കഴിയാതെ മുന്‍മന്ത്രി കെ.ബാബുവും ബന്ധുക്കളും.
ഇവ എവിടെ നിന്ന് വാങ്ങിയെന്ന് പറയാനോ അവയുടെ ബില്ലുകള്‍ ഹാജരാക്കാനോ ചോദ്യം ചെയ്യലില്‍ ബാബുവിനും ബന്ധുക്കള്‍ക്കും കഴിഞ്ഞില്ല.
പല തവണ ഇക്കാര്യം അവരോട് വിജിലന്‍സ് ചോദിച്ചിരുന്നു. എന്നാല്‍, വ്യക്തമായ രേഖ ഹാജാരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
സ്വര്‍ണാഭരണങ്ങളെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ബാബുവിനും ബന്ധുക്കള്‍ക്കും വിജിലന്‍സ് ഒരിക്കല്‍കൂടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കെ.ബാബുവിന്റെയും മക്കളുടേയും ബാങ്ക് ലോക്കറുകള്‍ വിജിലന്‍സ് പരിശോധിച്ചിരുന്നു. പെണ്‍മക്കളുടെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് 200 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തത്. ഇവ നല്‍കിയത് മക്കളുടെ ഭര്‍തൃവീട്ടുകാരാണെന്നായിരുന്നു ബാബുവിന്റെ മൊഴി.