ബാബു സെബാസ്റ്റ്യന് ആശ്വസിക്കാം ;മേയ് നാല് വരെ എംജി യൂണിവേഴ്‌സിറ്റി വി.സിയായി തുടരാം: സുപ്രിംകോടതി

Babu sebatain

കൊച്ചി: ബാബു സെബാസ്റ്റ്യന് മേയ് നാല് വരെ എംജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറായി തുടരാമെന്ന് സുപ്രിംകോടതി.

വൈസ് ചാന്‍സലര്‍ സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി.

ഹൈക്കോടതി ഉത്തരവിന് സുപ്രിംകോടതി ഏര്‍പെടുത്തിയ സ്റ്റെ ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ബാബു സെബാസ്റ്റ്യന്റെ ഹര്‍ജി സുപ്രിംകോടതി പരിഗണിച്ചത്.

സ്റ്റെ നീട്ടാന്‍ സുപ്രിംകോടതി തയ്യാറായിരുന്നില്ലെങ്കില്‍ ബാബു സെബാസ്റ്റ്യന്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയേണ്ടി വരുമായിരുന്നു. കേസ് മേയ് 4നു അന്തിമ വാദത്തിനായി സുപ്രിം കോടതി പരിഗണിക്കും

Top