ന്യൂഡല്‍ഹി: എംജി യൂണിവേഴ്‌സിറ്റി വിസിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.
ബാബു സെബാസ്റ്റ്യന്റെ വാദം കേള്‍ക്കാതെയായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇക്കാരണത്താല്‍ വിഷയത്തില്‍ ഹൈക്കോടതി വീണ്ടും വാദം കോള്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.