കോട്ടയം: യുജിസി നിര്‍ദേശിച്ചിരിക്കുന്ന യോഗ്യതകള്‍ തനിക്ക് ഉണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റ്യന്‍. യുജിസിയുടെ പ്രതിനിധികള്‍ പങ്കെടുത്ത കമ്മിറ്റിയാണ് യോഗ്യത പരിശോധിച്ചത്. അതിനുശേഷമാണ് സെനറ്റിലേക്ക് പരിഗണിച്ചതും നിയമിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഹൈക്കോടതി വിധി പഠിച്ചശേഷം നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും ബാബു സെബാസ്റ്റ്യന്‍ പറഞ്ഞു.
മഹാത്മാഗാന്ധി സര്‍വകലശാല വൈസ് ചാന്‍സിലറായിരുന്ന ബാബു സെബസ്റ്റ്യന്റെ നിയമനം ഹൈക്കോടതി ഇന്ന് റദ്ദാക്കിയിരുന്നു.
പ്രഫസര്‍ തസ്തികയില്‍ ബാബു സെബാസ്റ്റ്യന്‍ ജോലി ചെയ്തിട്ടില്ലെന്നും പത്ത് വര്‍ഷം പ്രഫസറായിരിക്കണമെന്ന യുജിസി ചട്ടം പാലിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി നടപടി. തിരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചതിലും സമിതിയുടെ നടപടി ക്രമങ്ങളിലും അപാകതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഹര്‍ജിക്കാരനായ പ്രേംകുമാര്‍ സമര്‍പ്പിച്ച ക്വോവാറന്റോ ഹര്‍ജി പരിഗണിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി.