രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ബബുല്‍ സുപ്രിയോ

കൊല്‍ക്കത്ത: രാഷ്ടീയ ജീവിതം അവസാനിപ്പിച്ചതായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ ബബുല്‍ സുപ്രിയോ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എംപി സ്ഥാനവും രാജിവെച്ചു. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയ്ക്ക് ശേഷമാണ് ബാബുല്‍ സുപ്രിയോയ്ക്ക് മന്ത്രിസ്ഥാനം നഷ്ടമായത്. രണ്ട് തവണ പാര്‍ലമെന്റില്‍ അംഗമായിരുന്നു. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള എംപിയാണ് ബാബുല്‍ സുപ്രിയോ.

സാമൂഹിക സേവനം നടത്താന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ആവശ്യമില്ല. സിപിഎം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് ഒരു പാര്‍ട്ടിയിലേക്കും താന്‍ ഇനിയില്ല. ആരും തനിക്ക് പിന്നാലെ കൂടുകയും വേണ്ട. ബിജെപിക്ക് അകത്തെ വിഷയങ്ങളും പുനസംഘടനയുടെ ഭാഗമായി കേന്ദ്രമന്ത്രിസഭയില്‍ നിന്നും മാറ്റിയതുമാണ് ബബുല്‍ സുപ്രിയോയുടെ പ്രതിഷേധത്തിന് കാരണം എന്നാണ് സൂചന.

രണ്ടാം മോദി സര്‍ക്കാരില്‍ വ്യവസായ മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു ബബുല്‍ സുപ്രിയോ രണ്ടാം മോദി സര്‍ക്കാരില്‍ കഴിഞ്ഞ മാസം നടത്തിയ പുനസംഘടനയുടെ ഭാഗമായിട്ടാണ് ബബുല്‍ സുപ്രിയോ അടക്കം 12 പേരെ മാറ്റിയത്.

Top