ടി-20 മത്സരങ്ങളില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡുമായി പാകിസ്താന് ക്യാപ്റ്റന്‍ ബാബര്‍ അസം. സാക്ഷാല്‍ ക്രിസ് ഗെയിലിനെയാണ് അസം പിന്തള്ളിയത്.
187 ഇന്നിംഗ്സുകളില്‍ നിന്നായി അസം ഈ നേട്ടത്തിലെത്തിയപ്പോള്‍ ക്രിസ് ഗെയിലിന് ഇത്രയും റണ്‍സ് തികയ്ക്കാന്‍ 192 ഇന്നിംഗ്സുകള്‍ വേണ്ടിവന്നു. 212 ഇന്നിംഗ്സുകളില്‍ നിന്ന് 7000 റണ്‍സ് തികച്ച ഇന്ത്യന്‍ നായന് വിരാട് കോലിയാണ് മൂന്നാമത്.
പാകിസ്താനിലെ നാഷണല്‍ ടി-20 കപ്പില്‍ സെന്‍ട്രല്‍ പഞ്ചാബിന്റ നായകനായ അസം, കഴിഞ്ഞ ദിവസം സതേണ്‍ പഞ്ചാബിനെതിരെ നടന്ന മത്സരത്തിലാണ് ഈ നേട്ടത്തിലെത്തിയത്.
നേരത്തെ, ടൂര്‍ണമെന്റില്‍ ഒരു സെഞ്ചുറി നേടിയ താരം ടി-20 ക്രിക്കറ്റിലെ തന്റെ ആറാം സെഞ്ചുറിയും തികച്ചു. ഇതോടെ ടി-20 സെഞ്ചുറി എണ്ണത്തില്‍ രോഹിത് ശര്‍മ്മ, ഷെയിന്‍ വാട്സണ് എന്നിവര്‍ക്കൊപ്പമാണ് അസം.