Baby Born From 16-Year-Old Frozen Embryo In China

ബെയ്ജിംഗ്: പതിനാറ് വര്‍ഷമായി ശീതീകരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തില്‍ നിന്ന് 46 വയസുകാരി ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചു.

തെക്കന്‍ ചൈനയിലെ ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലെ സണ്‍ യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റിയുടെ ആശുപത്രിയിലാണ് സ്ത്രീ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവരുടെ മൂത്ത കുട്ടിക്ക് ഇപ്പോള്‍ 16 വയസുണ്ട്. ഇതേ ഭ്രൂണത്തില്‍ നിന്ന് തന്നെയാണ് ഈ കുട്ടിയും ജനിച്ചത്.

2000ത്തിലാണ് മൂത്ത മകന് ഇവര്‍ ജന്മം നല്‍കിത്. 2015ല്‍ ചൈനയില്‍ ഒറ്റക്കുട്ടി നയം മാറ്റിയതോടെ രണ്ടാമതൊരു കുഞ്ഞിനെക്കൂടി വേണമെന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ആശുപത്രിയില്‍ സൂക്ഷിച്ച 16 ഭ്രൂണങ്ങളില്‍ ആരോഗ്യത്തോടെയുള്ളവ അവരുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചു. ഇതിലൊന്നില്‍ നിന്നാണ് കുഞ്ഞ് പിറന്നത്. ഇത്തരത്തില്‍ നിക്ഷേപിക്കുന്ന ഭ്രൂണത്തില്‍ നിന്ന് കുഞ്ഞുജനിക്കാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രിയിലെ റീ പ്രൊഡക്റ്റീവ് ഡയറക്ടര്‍ സു യാന്‍വെന്‍ പറഞ്ഞു.

ചൈനയില്‍ ഒറ്റക്കുട്ടി നയം മാറ്റിയതോടെ കഴിഞ്ഞവര്‍ഷം 40 വയസിന് മുകളില്‍ പ്രായമുള്ള ആയിരത്തോളം സ്ത്രീകളാണ് രണ്ടാമതൊരു കുഞ്ഞിനെക്കൂടി വേണമെന്ന ആവശ്യവുമായി എത്തിയതെന്നും സു യാന്‍വെന്‍ വ്യക്തമാക്കി.

Top