തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ് പിറന്നു

തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍ അമ്മയായി. കാജല്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി എന്ന് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും സഹോദരി നിഷ അഗര്‍വാള്‍ അത് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. കാജലും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വ്യവസായിയായ ഗൗതം കിച്ച്‌ലുവാണ് താരത്തിന്റെ ഭര്‍ത്താവ്. 2020 ഒക്ടോബറിലാണ് താരം വിവാഹിതയായത്.

കുഞ്ഞിന്റെ മുഖം കാണാന്‍ വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാജലും ഭര്‍ത്താവും ഒരുമിച്ചാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു അതിഥി വരുന്നുണ്ടെന്ന സന്തോഷ വാര്‍ത്ത മാസങ്ങള്‍ക്ക് മുമ്പ് ആരാധകരെ അറിയിച്ചത്. 2004-ല്‍ ബോളിവുഡിലൂടെയാണ് കാജല്‍ സിനിമ ലോകത്തെ വരുന്നതെങ്കിലും തെന്നിന്ത്യയിലാണ് കാജല്‍ കൂടുതല്‍ തിളങ്ങിയത്

മഗധീരയാണ് താരത്തിന് കൂടുതല്‍ ശ്രദ്ധ നേടി കൊടുത്ത ചിത്രം. പിന്നീട് അല്ലു അര്‍ജുന്‍ ഒപ്പമുള്ള ആര്യ 2 കേരളത്തില്‍ വലിയ ഹിറ്റാവുകയും മലയാളികള്‍ക്ക് ഇടയിലും താരം സുപരിചിതയായി മാറി. പിന്നീട് തുപ്പാക്കിയില്‍ വിജയ്യ്ക്ക് ഒപ്പം അഭിനയിച്ച് കേരളത്തില്‍ ഒരുപാട് ആരാധകരെ ലഭിക്കുകയും ചെയ്തു. തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള അഭിനയത്രിയായിരുന്നു കാജല്‍.

വിവാഹ ശേഷവും കാജല്‍ സിനിമയില്‍ അഭിനയം തുടര്‍ന്നിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ഒപ്പമുള്ള ഹേ സാനമികയാണ് കാജലിന്റെ അവസാന റിലീസ് ചിത്രം. കുഞ്ഞ് ജനിച്ചതോടെ ഇനി സിനിമയില്‍ സജീവമായി തുടരുമോ എന്നു ആരാധകര്‍ സംശയിക്കുന്നുണ്ട്. ചിരഞ്ജീവിക്കും രാംചരണിനും ഒപ്പമുള്ള ആചാര്യയാണ് കാജലിന്റെ അടുത്ത റിലീസാകാനുള്ള ചിത്രം.

 

Top