പുറത്ത് ഹൃദയവുമായി അത്ഭുതപ്പെടുത്തി . . ഒരു കുഞ്ഞിന്റെ അമ്പരപ്പിക്കുന്ന അവതാരം

ലണ്ടൻ : വൈദ്യശാസ്ത്ര ലോകത്തിന് അത്ഭുതമായി പല ജനങ്ങളും,അപൂര്‍വ അസുഖങ്ങളും ഉണ്ടാകാറുണ്ട്.

ചിലതിൽ ഭാഗ്യം തുണയ്ക്കുമ്പോൾ അവർ ജീവിതത്തിലേയ്ക്ക് തിരികെ എത്താറുണ്ട്. അത്തരത്തിൽ ശരീരത്തിന് പുറത്ത് ഹൃദയവുമായി ഒരു കുഞ്ഞ് ജനിച്ചിരിക്കുകയാണ്.

ജനിച്ചതിന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് നടത്തിയ സങ്കീര്‍ണമായ മൂന്ന് ശസ്ത്രക്രിയകളിലൂടെ ആ കുഞ്ഞു ജീവന്‍ ഡോക്ടർമാർ തിരികെ പിടിച്ചു.

യുകെയിലാണ് വനെലോപ്പ് ഹോപ് ഹിക്കിന്‍സ് എന്ന കുട്ടി ശരീരത്തിന്റെ പുറത്ത് ഹൃദയവുമായി ജനിച്ചത്.

kunj

ഒന്‍പതാം മാസത്തില്‍ നടത്തിയ സ്കാനിങ്ങിൽ ഹോപ് ഹിക്കിന്‍സിന്റെ ഹൃദയവും ചില ആന്തരികാവയവങ്ങളുമൊക്കെ ശരീരത്തിന് പുറത്താണ് വളരുന്നത് എന്ന് കണ്ടെത്തിയിരുന്നു.

എക്ടോപിയ കോര്‍ടിസ് എന്ന അപൂര്‍വമായ ഒരു മെഡിക്കല്‍ അവസ്ഥയാണിത്.

പ്രസവത്തിന്റെ മൂന്നാഴ്ച മുന്‍പ് നടത്തിയ സിസേറിയനിലൂടെ കുഞ്ഞിനെ ഡോക്ടർമാർ പുറത്തെടുക്കുകയായിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണിതെന്നും യുകെയില്‍ മറ്റെവിടെയും ഇത്തരത്തില്‍ ജനിച്ചൊരു കുഞ്ഞു രക്ഷപ്പെട്ടതായി അറിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Top