റാഞ്ചി: ലോകത്തിന്റെ ക്രൂരതയ്ക്ക് പാത്രമായി ഒരു പിഞ്ചുകുഞ്ഞ്.
ശ്യാം കുമാര്‍ എന്ന ഒരു വയസുകാരനാണ് അര്‍ഹിക്കുന്ന ചികിത്സ ലഭിക്കാതെ യാത്രയായത്.
സി.ടി സ്‌കാന്‍ എടുക്കാന്‍ 50 രൂപയുടെ കുറവ് വന്നതു കൊണ്ട് ആ പിഞ്ചുകുഞ്ഞിന് ആശുപത്രിയിലെ ലാബ് ജീവനക്കാര്‍ സ്‌കാനിംഗ് നിരസിക്കുകയായിരുന്നു.
ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
സി.ടി സ്‌കാന്‍ എടുക്കുന്നതിന് 1350 രൂപയാണ് ആശുപത്രിയില്‍ ഫീസ് ഈടാക്കുന്നത്. എന്നാല്‍, കുട്ടിയുടെ അച്ഛന്‍ സന്തോഷ് കുമാറിന്റെ കൈവശം 1300 രൂപ മാത്രമാണുണ്ടായിരുന്നത്. ബാക്കി പണം താന്‍ പിന്നീട് നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും ലാബ് ജീവനക്കാര്‍ അത് ചെവിക്കൊണ്ടില്ല.
തുടര്‍ന്ന് സന്തോഷ് കുമാര്‍ തന്റെ സുഹൃത്തിനോട് എത്രയും പെട്ടെന്ന് പണമെത്തിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുഹൃത്ത് പണവുമായി എത്തിയപ്പോഴേക്കും കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.