ഗുഡ്ഗാവ്: ആംബുലന്‍സിന്റെ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സ കിട്ടാതെ മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ചു. ഗുഡാഗാവില്‍നിന്നു ഡല്‍ഹിയിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് കുട്ടി മരിച്ചത്.
വെള്ളിയാഴ്ച ഗുഡ്ഗാവ് സിവില്‍ ആശുപത്രിയില്‍നിന്നു സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് ഡോക്ടര്‍മാര്‍ കുട്ടിയെ റെഫര്‍ ചെയ്തിരുന്നു. ഗുഡ്ഗാവ് ആശുപത്രിയില്‍നിന്നു 28 കിലോമീറ്റര്‍ ദൂരമാണ് ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് ഉണ്ടായിരുന്നത്.
സംഭവത്തെ കുറിച്ച് ഉന്നത തലത്തില്‍ അന്വേഷണം നടത്തുമെന്ന് ഗുഡ്ഗാവ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.