baby found dead at kochi

newbaby

കൊച്ചി: നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഫോര്‍ട്ട് കൊച്ചി സെന്റ് ബസലിക്ക പള്ളിക്ക് സമീപം രാവിലെ പത്തോടെയാണ് ഒരു ദിവസം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണമുള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ എന്ന് ഫോര്‍ട്ട് കൊച്ചി പൊലീസ് അറിയിച്ചു.

ആരാണ് മൃതദേഹം ഉപേക്ഷിച്ചതെന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമല്ല. പോലീസ് അന്വേഷണം തുടങ്ങി.

Top