അമേരിക്ക: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കും അവസരവാദങ്ങള്‍ക്കും എതിരെ പ്രതിഷേധിക്കാന്‍ നിര്‍മ്മിച്ച ബേബി ട്രംപ് ബലൂണ്‍ നശിപ്പിച്ച നിലയില്‍. കത്തിക്കൊണ്ട് കുത്തിക്കീറിയ അവസ്ഥയിലാണ് ബേബി ട്രംപിന്റെ ബലൂണ്‍ കാണപ്പെട്ടത്.
അലബാമ യൂണിവേഴ്സിറ്റി ഫുട്ബോള്‍ ഗെയിം കാണുന്നതിന് വേണ്ടിയുളള ട്രംപിന്റെ സന്ദര്‍ശനത്തിനിടെയാണ് സംഭവം.
സംഭവത്തില്‍ ബേബി ട്രംപ് ബലൂണ്‍ നശിപ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കളി നടക്കുന്ന സ്റ്റേഡിയത്തിന് സമീപമുള്ള പാര്‍ക്കിലായിരുന്നു 20 അടി ഉയരമുള്ള ബലൂണ്‍ സ്ഥാപിച്ചിരുന്നത്.
പക്വതയും വിവേകവുമില്ലാത്ത രാഷ്ട്രത്തലവനാണ് ട്രംപ് എന്ന് കാണിക്കാന്‍ വേണ്ടി ഓറഞ്ച് നിറത്തില്‍, ഡയപ്പര്‍ കെട്ടി, മൊബൈലും പിടിച്ചാണ് ബേബി ട്രംപ് എന്ന കോമാളി ബലൂണിന്റെ നിര്‍മ്മാണം. ലണ്ടനിലാണ് ട്രംപിനെതിരെയുളള പ്രതിഷേധ ബലൂണ്‍ ആദ്യം ഉയര്‍ന്നത്. പിന്നീട് ട്രംപ് സന്ദര്‍ശിക്കുന്ന ഇടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ ബേബി ട്രംപ് ബലൂണ്‍ പറത്തുന്നുണ്ട്.