ബാബിലോണ്‍ നഗരത്തിന് യുനെസ്‌കോയുടെ ലോക പൈതൃകപദവി

ബാഗ്ദാദ്: മെസപ്പൊട്ടോമിയന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ബാബിലോണ്‍ നഗരത്തിന് ലോകപൈതൃക പദവി നല്‍കി യുനസ്‌കോ. ഇറാഖിലെ ബാബില്‍ പ്രവിശ്യയിലെ ഹില്ലയില്‍ സ്ഥിതിചെയ്യുന്ന നഗരത്തിന് 4000 വര്‍ഷത്തെ പഴക്കമുണ്ട്. ബാബിലോണിന് ലോക പൈതൃക പദവി ലഭിക്കാനായി 1983 മുതലുള്ള ഇറാഖിന്റെ പരിശ്രമത്തിനാണ് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്.

പൗരാണിക കാലത്തെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായി പറയപ്പെടുന്ന തൂക്കു പൂന്തോട്ടം ബാബിലോണിലായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ബാബിലോണിലെ ചരിത്രശേഷിപ്പുകള്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണെന്നും അത് മികച്ചരീതിയില്‍ സംരക്ഷിക്കപ്പെടണമെന്നും യുനെസ്‌കോ വ്യക്തമാക്കി. സദ്ദാം ഹുസൈനുവേണ്ടി കൊട്ടാരം നിര്‍മിച്ച സമയത്തും പിന്നീട് അധിനിവേശ യുഎസ് സേന താവളമായി ഉപയോഗിച്ചപ്പോഴും ബാബിലോണിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

Top