ഇന്ത്യന്‍ നിർമ്മിത വിസ്കിയുമായി ബക്കാർഡി

ദില്ലി: ‘ലെഗസി’ എന്ന പേരിൽ പുതിയ ഇന്ത്യൻ നിർമ്മിത വിസ്കി ബക്കാർഡി ഇന്ന് വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ആദ്യ ഇന്ത്യൻ നിർമ്മിത വിസ്കിയാണിത്. തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ആയിരിക്കും ആദ്യം ലെഗസി ലഭ്യമാകുക. വരും മാസങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും എത്തും എന്ന് കമ്പനി അറിയിച്ചു. ഇന്ത്യൻ ധാന്യങ്ങൾ ഉപയോഗിച്ച് നിർമിക്കുന്ന പ്രീമിയം വിസ്കിയാണ് ഇതെന്ന് കമ്പനി അറിയിച്ചു.

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും കമ്പനി എന്നും ശ്രമിക്കാറുണ്ടെന്നും അതിനായി ഉത്പ്പന്നങ്ങളിൽ നിരവധി നവീകരണങ്ങൾ വരുത്താറുണ്ടെന്നും കമ്പനിയുടെ ഇന്ത്യയിലെ എംഡി സഞ്ജിത് സിംഗ് രൺധാവ പറഞ്ഞു, ഇന്ത്യൻ നിർമ്മിത വിസ്കി വിഭാഗത്തിൽ ബക്കാർഡിയുടെ ആദ്യ ഉത്പന്നമാണ് ലെഗസി. വാൻ മുന്നേറ്റമാണ് വിപണിയിൽ ഇന്ത്യൻ നിർമ്മിത വിസ്കികൾക്കുള്ളത്. അതിനാൽ ലെഗസിയിലൂടെ വൻ വിജയം നേടാനാകുമെന്ന പ്രതീക്ഷ ഉള്ളതായും അദ്ദേഹം പറഞ്ഞു. ആഗോളതലത്തിൽ വിസ്‌കിയുടെ ഒന്നാം നമ്പർ വിപണിയാണ് ഇന്ത്യ. ഞങ്ങളുടെ ആദ്യത്തെ ‘മെയ്ഡ്-ഇൻ-ഇന്ത്യ’ വിസ്‌കി വിജയകരമാകുമെന്ന ശുഭ പ്രതീക്ഷ ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ നിർമ്മിത വിസ്കിയുടെ വിപണി അനുസരിച്ച് ദേശീയതലത്തിൽ പുതിയ ഉത്പന്നങ്ങൾ എത്തിക്കാനും സാധിക്കും ഈ വർഷം ആദ്യം ‘ഗുഡ് മാൻ’ ബ്രാണ്ടിയും ബക്കാർഡി പുറത്തിറക്കിയിരുന്നു. കമ്പനിയുടെ ഉത്പന്നങ്ങളിൽ വൈവിധ്യം കൊണ്ടുവരാൻ ഈയിടെയായി ബക്കാർഡി ശ്രമിക്കാറുണ്ട് എന്ന് ഇന്ത്യയിലെ ആഭ്യന്തര ബ്രൗൺസ് വിഭാഗം മേധാവി അയേഷ ഗൂപ്തു പറഞ്ഞു. രാജ്യത്തെ വിസ്കി പ്രേമികള്‍ക്ക് പുതിയ രുചികൾ എത്തുകയാണ്. ലെഗസി വിസ്കിയിലൂടെ ഇന്ത്യൻ വിപണി പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Top