അടിമുടി മാറി ഫോഡിന്റെ പുതിയ എന്‍ഡവര്‍ വിപണിയിലേക്ക് എത്തുകയാണ്. കഴിഞ്ഞ വര്‍ഷം ബെയ്ജിംഗിലാണ് ഫോഡ് എവറസ്റ്ര് എന്ന പുത്തന്‍ ബ്രാന്‍ഡ് ഫോഡ് അവതരിപ്പിക്കുന്നത്.
ഈവര്‍ഷം ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഇവിടെ ബ്രാന്‍ഡ് നാമം ഫോഡ് എന്‍ഡവര്‍ എന്നുതന്നെ. അകത്തളത്തിലും പുറംമോടിയിലും പുതുമകളാല്‍ സമ്പന്നമാണ് ഈ എസ്.യു.വി. എതിരാളികള്‍ ചില്ലറക്കാരല്ലെങ്കിലും വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകാനുള്ള കൈമുതലുകള്‍ പുതിയ എന്‍ഡവറിനുണ്ട്.
ടൊയോട്ട ഫോര്‍ച്യൂണര്‍, മഹീന്ദ്ര എക്‌സ്.യു.വി., ഹോണ്ട സി.ആര്‍ വി, മിത്‌സുബിഷി പജേറോ സ്‌പോര്‍ട്, ഷെവര്‍ലെ കാപ്റ്റീവ എന്നിവയാണ് വിപണിയില്‍ എന്‍ഡവറിനെ കാത്തിരിക്കുന്ന എതിരാളി പ്രമുഖര്‍. പ്രീമിയം ഫീച്ചറുകള്‍ നല്‍കി എന്‍ഡവറിന്റെ അകത്തളവും പുറംമോടിയും ഫോഡ് മൊത്തത്തില്‍ ഒന്നുമാറ്റിയിട്ടുണ്ട്.
മുന്നിലും പിന്നിലും അലുമിനിയത്താല്‍ തീര്‍ത്ത കീഴ്ഭാഗ സുരക്ഷയാണ് ശ്രദ്ധേയമായ ഒരു മാറ്റം. മുന്നിലെ വലിയ ഗ്രില്‍, ഡേടൈം എല്‍.ഇ.ഡി ലൈറ്റുകള്‍ എന്നിവയും പുതുമയുടെ അടയാളമാകുന്നു. ഗ്രൗണ്ട് ക്ലിയറന്‍സ് 225 എം.എം ആയി ഉയര്‍ത്തി. 4882 എം.എം ആണ് വാഹനത്തിന്റെ മൊത്തം നീളം. വീതി 1862 എം.എം. 2850 എം.എം ആണ് വീല്‍ബെയ്‌സ്.