പ്രതിഷേധം ഉണ്ടാകാതിരുന്നിട്ടും പൊലീസ് മടക്കി അയച്ചെന്ന് ശശികല

സന്നിധാനം: ശ്രീലങ്കന്‍ സ്വദേശിയായ ശശികലയെന്ന യുവതിക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിഞ്ഞില്ല. പൊലീസിന്റെ അനുമതിയോടെ ഏഴ്മണിക്ക് മലകയറാന്‍ തുടങ്ങിയ ശശികലയ്ക്ക് നേരെ മരക്കൂട്ടത്ത് പ്രതിഷേധമുണ്ടായെന്ന് പൊലീസ് പറയുന്നു.

തീര്‍ത്ഥാടകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായില്ലെന്നും പൊലീസ് മടക്കി അയക്കുകയായിരുന്നെന്നും പമ്പയില്‍ മടങ്ങിയെത്തിയ ശശികല മാധ്യമങ്ങളോട് പറഞ്ഞു. വ്രതം നോറ്റാണ് എത്തിയത്. ഗര്‍ഭാശയം നീക്കം ചെയ്തിട്ടുണ്ടെന്നും ശശികല വ്യക്തമാക്കി. ശശികലയുടെ ഭര്‍ത്താവും മകനും ദര്‍ശനം നടത്തി.

ശ്രീലങ്കയില്‍ നിന്നുള്ള യുവതിയും സംഘവും ഏഴുമണിയോട് കൂടിയാണ് പമ്പയിലെത്തിയത്. ദര്‍ശനത്തിന് പോകണമെന്ന ആവശ്യം പൊലീസിനെ ഇവര്‍ അറിയിച്ചിരുന്നു.

പൊലീസ് അനുമതിക്ക് പിന്നാലെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ട ഇവരെ മരക്കൂട്ടത്തിനടുത്ത് വച്ച് ചിലര്‍ തടയുകയും പ്രയത്തെക്കുറച്ച് അന്വേഷണം നടത്തുകയും ചെയ്തു.

Top