ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് എസ്ബിഐ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, രണ്ട് ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവയാണ് ഈതുക നൽകുക. കാനാറ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ പുതിയ സംരംഭത്തിൽ കാര്യമായി നിക്ഷേപം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐഡിബിഐ ബാങ്ക്, ലൈഫ് ഇൻഷുറൻസ് കോർപറേഷൻ എന്നീ സ്ഥാപനങ്ങൾക്കും ഓഹരി പങ്കാളിത്തമുണ്ടാകും. ഓരോ സ്ഥാപനത്തിനും ഒമ്പതുശതമാനം ഓഹരി വിഹിതമായിരിക്കും നൽകുക.