ആലപ്പുഴ: സമൂഹമാധ്യമത്തിലൂടെ നടി മഞ്ജു വാരിയര്‍, അധ്യാപിക ദീപ നിശാന്ത് എന്നിവര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷന്‍ ജില്ലാ പൊലീസ് മേധാവിക്കു കത്തയച്ചു.
പത്രവാര്‍ത്തയെ അടിസ്ഥാനമാക്കിയാണു കമ്മിഷന്റെ നടപടി. വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിച്ച ശേഷം ശരിയെന്നു തെളിഞ്ഞാല്‍ ആരോപണ വിധേയര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് എസ്പി എസ്.സുരേന്ദ്രന്‍ പറഞ്ഞു.