സച്ചിന്‍ പൈലറ്റിനെതിരെ മോശം പദം പ്രയോഗം നടത്തിയ സംഭവം; ക്ഷമ ചോദിച്ച് അശോക് ഗെഹ്ലോട്ട്

ജയ്പുര്‍: സച്ചിന്‍ പൈലറ്റ് ഒന്നിനും കൊള്ളാത്തവനെന്ന പരാമര്‍ശം നടത്തിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. എല്ലാം മറക്കണമെന്നും തെറ്റുകള്‍ ക്ഷമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം അപകടത്തിലാണ്. 100ല്‍ അധികം എംഎല്‍എമാര്‍ എനിക്കൊപ്പമുണ്ടായിരുന്നു. അത് തന്നെ ശ്രദ്ധേയമായിരുന്നു. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് ഈ പോരാട്ടം, കര്‍ണാടകയിലും മധ്യപ്രദേശിലും ചെയ്ത കാര്യങ്ങള്‍ രാജസ്ഥാനില്‍ ചെയ്യുന്നതില്‍ ബിജെപി പരാജയപ്പെട്ടു. ജനാധിപത്യത്തിനു വേണ്ടി ഞങ്ങള്‍ ഒന്നിക്കും ഗെഹ്ലോട്ട് വ്യക്തമാക്കി.

Top