നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച് അമിതാഭ് ബച്ചന്റെ ബദ്‌ലാ

ബിഗ്ബിയും താപ്‌സിയും പ്രധാന വേഷങ്ങളിലെത്തിയ ബദ്‌ലാ 100 കോടി ക്ലബില്‍.രണ്ടാഴ്ച കൊണ്ട് ഇന്ത്യയില്‍ നിന്ന് എണ്‍പത്തിയൊന്ന് കോടിക്ക് മേലാണ് ബദ്‌ലാ നേടിയ ഗ്രോസ് കളക്ഷന്‍. ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 19 കോടിയും ചിത്രം നേടി.

ബദ്‌ലായില്‍ കാമുകന്റെ മരണത്തില്‍ കുറ്റവാളിയെന്ന് മുദ്ര കുത്തപ്പെട്ട നൈന എന്ന കഥാപാത്രത്തെയാണ് താപ്‌സി അവതരിപ്പിച്ചത്. ബാദല്‍ ഗുപ്തയെന്ന വക്കീലിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചന്‍ എത്തിയത്‌. സുജോയ് ഘോഷ് സംവിധാനം ചെയ്ത ചിത്രം. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഗൗരിഖാനാണ് നിര്‍മ്മിച്ചിരിക്കുന്നത്

Top