ന്യൂഡല്‍ഹി: പുതുക്കിയ ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യയുടെ സൈന നെഹ്വാള് രണ്ടാം സ്ഥാനത്തു തുടരുന്നു. ഇന്ത്യയുടെ പി.വി. സിന്ധു വനിതാ വിഭാഗത്തില്‍ 12-ാം റാങ്കിലാണ്.
പുരുഷവിഭാഗത്തില്‍ കെ. ശ്രീകാന്തും പി. കശ്യപും രണ്ടു സ്ഥാനങ്ങള്‍ താഴേയ്ക്കിറങ്ങി യഥാക്രമം ഏഴ്, 15 സ്ഥാനങ്ങളിലെത്തി. അടുത്ത ദിവസം അവസാനിച്ച ചൈന ഓപ്പണിലും ഹോങ്കോംഗ് ഓപ്പണിലും ഇരുവര്‍ക്കും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം എച്ച്.എസ്. പ്രണോയ് രണ്ടു സ്ഥാനങ്ങള്‍ മുന്നോട്ടുകയറി 19-ാം റാങ്കിലെത്തി. ചൈനയുടെ ചെന്‍ ലോങാണ് പുരുഷന്മാരുടെ റാങ്കിംഗില്‍ ഒന്നാമത്.