മിസൈല്‍ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍

ബാഗ്ദാദ്: ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ഇറാന്‍ നടത്തിയ മിസൈലാക്രണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

15 മിസൈലുകള്‍ പ്രയോഗിച്ചതില്‍ ഒരെണ്ണം പോലും അമേരിക്കയ്ക്ക് തകര്‍ക്കാനായില്ല. തുടര്‍ന്ന് യുഎസ് ഹെലികോപ്റ്ററുകളും ഉപകരണങ്ങളും നശിപ്പിച്ചു. എന്നാല്‍ 30 ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ടെഹ്‌റാന്‍ ടിവിയും റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ അമേരിക്കന്‍ സൈനീക കേന്ദ്രങ്ങളിലായിരുന്നു ആക്രമണം.

ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായാണ് ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തിയത്. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള് പതിച്ചതായി അമേരിക്കന് പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍ ആളപായമില്ലന്നായിരുന്നു അമേരിക്കന്‍ വാദം. ആക്രമണ സമയം സൈനികര്‍ ബങ്കറുകളിലായിരുന്നു വെന്ന് അമേരിക്ക പറയുന്നു.

Top